2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഓർമ

ഓർമകളുടെ വാതായനങ്ങളിൽ
ഒരിക്കൽ നിൻ മിഴികൾ പായും
അവിടെയെൻ നനഞ്ഞ മുഖം നീ കാണും
ഓർമകളീലെൻ ചെറു പുഞ്ഞിരിയും

മറക്കാം ഇപ്പൊൾ നിനക്കെന്നെ
എങ്കിലും കാലം തിരയുമെന്നെ
നിൻ ഒർമകൾ തൻ നനുത്ത ജാലകങ്ങളിൽ
ഒർമകൾതൻ വളരുന്ന കൂനകളിൽ

മറക്കാമതല്ല നമ്മുടെ നിമിഷങ്ങൾ
എങ്കിലും വളരുന്ന സമയ വ്രിക്ഷങ്ങൾ
മറവിതൻ ഫലങ്ങൾ മുളപ്പിച്ചു
മറന്നു നാം വീണ്ടുമെവിടെ വെച്ചൊ

എങ്കിലും പ്രിയനേ നിൻ ഒർമകളാൽ
മുറിപ്പെടാറുണ്ടെൻ ഹൃദയം
നീ എനിക്കിത്രമേല്പ്രിയനാകുവാൻ
മത്രമേൽ തറച്ചു നിൻ ഹാസമെൻ ഹൃത്തിൽ....

രാ ത്രി

രാത്രി

രാത്രിയുടെ ചിറകുകൾ വിടരുന്നു മെല്ലെ
പകലിന്റെ നിറഞ്ഞ വയലേലകളിൽ.....
നീഴ്ലൂകൾ നീന്ദു തുടങ്ങുന്നു
മായുന്നു സന്ദ്യ തൻ ശോണിമയും........

ഇരച്ചെതുന്നു രാത്രി തൻപർവം
സന്ദ്യ തൻ പലായനങ്ങളിലൂടെ
പറയുന്നുണ്ടെന്നോടെന്തൊ രാത്രി.......
നിശ്ബ്ദ്തയിൽ, തനിച്ചീ പാടവരംബിലും


ഹേ രാത്രി നിശബ്ദയാണു നീ
അലകടലിൽ മരുവുംബോളും.....
മൊഴിയാത്തതെന്തു നീ
തകരട്ടെ നിൻ മൌനമെന്നിലെങ്കിലും...

പടരുകയാണെന്നിൽ നിൻ മൌനം
പദമില്ലാത്തൊരു പല്ലവി പോലെ.......
പടരുക! പടരുക നീ എന്നിൽ
പഴമയെറുന്നൊരു വീഞ്ഞിൻ ലഹരി പൊലെ.....

ഉലകത്തിൻ ഉറക്കമാണു നീ
നിദ്രാവിഹീനയാണു നീ എങ്കിലും.....
നിറയുക!നിറയുക നീ എന്നിലും
വിരഹാർദ്രയായൊരു കന്യകയെപൊലെ.......