2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

രാ ത്രി

രാത്രി

രാത്രിയുടെ ചിറകുകൾ വിടരുന്നു മെല്ലെ
പകലിന്റെ നിറഞ്ഞ വയലേലകളിൽ.....
നീഴ്ലൂകൾ നീന്ദു തുടങ്ങുന്നു
മായുന്നു സന്ദ്യ തൻ ശോണിമയും........

ഇരച്ചെതുന്നു രാത്രി തൻപർവം
സന്ദ്യ തൻ പലായനങ്ങളിലൂടെ
പറയുന്നുണ്ടെന്നോടെന്തൊ രാത്രി.......
നിശ്ബ്ദ്തയിൽ, തനിച്ചീ പാടവരംബിലും


ഹേ രാത്രി നിശബ്ദയാണു നീ
അലകടലിൽ മരുവുംബോളും.....
മൊഴിയാത്തതെന്തു നീ
തകരട്ടെ നിൻ മൌനമെന്നിലെങ്കിലും...

പടരുകയാണെന്നിൽ നിൻ മൌനം
പദമില്ലാത്തൊരു പല്ലവി പോലെ.......
പടരുക! പടരുക നീ എന്നിൽ
പഴമയെറുന്നൊരു വീഞ്ഞിൻ ലഹരി പൊലെ.....

ഉലകത്തിൻ ഉറക്കമാണു നീ
നിദ്രാവിഹീനയാണു നീ എങ്കിലും.....
നിറയുക!നിറയുക നീ എന്നിലും
വിരഹാർദ്രയായൊരു കന്യകയെപൊലെ.......

1 അഭിപ്രായം:

  1. പടരുകയാണെന്നിൽ നിൻ മൌനം
    പദമില്ലാത്തൊരു പല്ലവി പോലെ.......
    പടരുക! പടരുക നീ എന്നിൽ
    പഴമയെറുന്നൊരു വീഞ്ഞിൻ ലഹരി പൊലെ.....
    നല്ല ഒഴുക്കുള്ള വരികൾ

    മറുപടിഇല്ലാതാക്കൂ